വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു; കെ. മുരളീധരന്‍

കോഴിക്കോട്: 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന് കുമ്മനം രാജശേഖരനായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെന്നും മുരളീധരന്‍ വ്യക്തമാക്കി.

2019 മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നുണ്ട്. കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ നയമാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസ് എന്ന നിലപാടിന്റെ പുറത്ത് സ്വീകരിച്ചിട്ടുള്ള നയമാണിത്. ഇതേ നയത്തിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് മുന്നണിയിലുള്ള സി.പി.എമ്മിന് തമിഴ്‌നാട്ടില്‍ പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *