സിയൂള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തില്‍ 62 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 62 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
ആറ് ജീവനക്കാര്‍ അടക്കം 181 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ 173 യാത്രക്കാര്‍ ദക്ഷിണ കൊറിയക്കാരും രണ്ടു പേര്‍ തായ്ലന്‍ഡ് പൗരന്മാരുമാണ്.
ദക്ഷിണ കൊറിയന്‍ പ്രാദേശിക സമയം രാവിലെ 9.7നായിരുന്നു അപകടം.വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
