ഡല്‍ഹി:ഇന്ത്യയുടെ കൊനേരു ഹംപി ലോക റാപിഡ് ചെസ് ചാമ്പ്യന്‍. രണ്ടാം തവണയും കിരീടം നേടി ചരിത്ര വിജയമാണ് ഹംപി നേടുന്നത്. ഇന്തോനേഷ്യയുടെ ഇര്നെ സുകാന്ദറിനെ തോല്‍പ്പിച്ചാണ് കൊനേരു ഹംപിയുടെ കിരീടനേട്ടം. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തില്‍ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്.
2019ല്‍ ജോര്‍ജിയയില്‍ നടന്ന ടൂര്‍ണമെന്റിലും ഹംപി കിരീടം നേടിയിരുന്നു. ചൈനയുടെ ജു വെന്‍ജുന്‍ മാത്രമാണ് രണ്ട് തവണ കിരീടം നേടിയത്.
ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി കൊനേരു ഹംപിയിലൂടെ എത്തുകയാണ്.
രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.

