തിരുവനന്തപുരം:ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് കേരളത്തില്‍ നിന്നും മടങ്ങും. കേരളത്തോട് നന്ദി പറഞ്ഞാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം.
ജനക്ഷേമകരമായി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ സര്‍ക്കാറിന് കഴിയട്ടെ എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കേരളവുമായി അജീവനാന്തം ബന്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ യാത്രയയപ്പ് ചടങ്ങിന് മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ എത്തിയിരുന്നില്ല. അധികാരികള്‍ വിട്ടുനിന്നതില്‍ നീരസം പ്രകടിപ്പിക്കാതെയായിരുന്നു ഗവര്‍ണറുടെ മടക്കം.
ഇന്ന് ഉച്ചയോടെയാണ് ബിഹാര്‍ ഗവര്‍ണറായി സ്ഥലം മാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്.
എയര്‍പോര്‍ട്ടിലേക്ക് മടങ്ങുന്നതിനിടെ ഗവര്‍ണര്‍ക്ക് ടാറ്റ നല്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. പേട്ട പള്ളിമുക്കില്‍ വച്ചായിരുന്നു എസ്എഫ്ഐ ടാറ്റ നല്‍കിയത്.
