തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്നതില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്കി എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിനാണ് നിര്‍ദേശം നല്‍കിയത്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തും.
ഡി.സി. ബുക്സില്‍ നിന്നും ആത്മകഥ ചോര്‍ന്നുവെന്നായിരുന്നു കണ്ടത്തല്‍. പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാര്‍ ചോര്‍ത്തിയെന്നായിയുന്നു കോട്ടയം എസ്.പിയുടെ കണ്ടെത്തല്‍.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജന് വ്യക്തമാക്കിയിരുന്നു.
