‘നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്’ ;മണിപ്പൂരിലെ ജനങ്ങളോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്

ഇംഫാല്‍: മണിപ്പൂരിലെ ജനങ്ങളോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം ഉണ്ടായതെന്നും അടുത്ത വര്‍ഷത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ മെയ് മൂന്നു മുതല്‍ ഇന്നുവരെ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പു ചോദിക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. നിരവധി പേര്‍ക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഖേദം പ്രകടിപ്പിക്കുന്നു. ക്ഷമ ചോദിക്കുന്നു’ -ബീരേണ്‍ സിങ് പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും കഴിഞ്ഞ കുറച്ചുമാസത്തെ പുരോഗതി നോക്കുമ്പോള്‍ കാര്യങ്ങള്‍ പഴയനിലയിലേക്ക് എത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബിരേന്‍ സിങ് പറഞ്ഞു.

കുക്കി-മെയ്‌തെയ് സംഘര്‍ഷങ്ങളില്‍ 180ലധികം ജീവനുകളാണ് നഷ്ടായത്. സംഘര്‍ഷം നിയന്ത്രിക്കുന്നത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *