പാവങ്ങാട്: കാണാതായ മലയാളി സൈനികന്‍ കെ. വിഷ്ണു (30)വിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്ന് മാറി നിന്നുവെന്നാണ് സൈനികന്‍ പൊലീസിന് നല്‍കിയ മൊഴി.കോഴിക്കോട് പാവങ്ങാട് സ്വദേശിയാണ് വിഷ്ണു.
കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സൈനികനെ കണ്ടെത്തുന്നത്. ഡിസംബര്‍ 17നാണ് സൈനികനെ കാണാതായത്. 20 ദിവസത്തെ അവധിക്ക് പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സൈനികന്‍ നാട്ടിലേക്ക് തിരിച്ചത്. പിന്നീട് യുവാവിനെ കാണാതാകുകയായിരുന്നു.
ഏലത്തൂര്‍ എസ്.ഐയുടെ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സൈനികനെ കണ്ടെത്തിയത്.

