കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്ന് പോസ്റ്റില്‍ പറയുന്നു.
‘പുതുവത്സരത്തിലെ സന്തോഷ വാര്‍ത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരുന്നതായും ഇവര്‍ അറിയിച്ചത്.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി ഇന്നലെ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു.

