തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10.30-ന് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, ഗവര്‍ണറുടെ ഭാര്യ ഭാര്യ അനഘ ആര്‍ലേക്കര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
