കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് റെക്കോര്‍ഡിനുള്ള നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.മൃദംഗ വിഷന്‍ കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികോഷ് കുമാര്‍ ഇന്ന് ഉച്ചയോടെ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്. ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യാനാണ് നീക്കം.
അധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പരിപാടിക്കിടെ ഉമ തോമസ് എല്‍.എല്‍.എ വേദിയില്‍ നിന്ന് താഴേക്ക് വീണ് അപകടമുണ്ടായ സംഭവത്തില്‍ മാത്രമായിരിക്കില്ല നടപടിയെന്നും അധികൃതര്‍ അറിയിച്ചു.പരിപാടിയുടെ രജിസ്ട്രേഷന് ഫീ, വസ്ത്രത്തിന്റെ ചെലവ് സംബന്ധിച്ചെല്ലാം ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി ശക്തമാകുന്നത്.
പരിപാടി സംഘടിപ്പിക്കുന്നതില്‍ വലിയ രീതിയിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചതായി പൊലീസും ഫയര്‍ ഫോഴ്സും പൊതു മരാമത്ത് വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
