കലൂര്‍ അപകടം ;മൃദംഗവിഷന്‍ ഡയറക്ടര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുമായി ബന്ധപ്പെട്ട കേസില്‍ മൃദംഗവിഷന്‍ മാനേഡിങ് ഡയറക്ടര്‍ എം. നിഗോഷ് കുമാര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഉമ തോമസ് എം.എല്‍.എ.യ്ക്ക് പരിക്കേറ്റ സംഭവത്തില്‍ നിഗോഷ് കുമാറിനോടും മൂന്നാം പ്രതിയായ ഓസ്‌കര്‍ ഇവന്റ് മാനേജ്മെന്റ് ഉടമ തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി പി.എസ്. ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ വ്യാഴാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് നിഗോഷ് പോലീസിന് മുന്നിലെത്തിയത്.

മൃദംഗവിഷന്‍ എം.ഡി. എം. നിഗോഷ് കുമാര്‍, സി.ഇ.ഒ. എ. ഷമീര്‍, പൂര്‍ണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരേ പോലീസ് വിശ്വാസ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം, കേസില്‍ ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവേണ്ടി വരുമെന്ന സൂചനകള്‍ക്കിടെ ബുധനാഴ്ച ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *