ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ല ;യോഗക്ഷേമസഭ

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികള്‍ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷര്‍ട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

ഷര്‍ട്ടഴിക്കുന്നതിന് പിന്നില്‍ ശാസ്ത്രീയ സത്യമുണ്ട്. ഓരോരോ ക്ഷേത്രത്തിനും അതിന്റേതായ നിയമമുണ്ട്. അവിടെയുള്ള ആചാര്യന്‍മാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് ചര്‍ച്ച നടത്തി നിലപാടെടുക്കേണ്ട വിഷയമാണിത്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ടയാളാണ് പന്തളം രാജാവ്. ആ രാജാവ് അവിടെ വിയര്‍ത്തൊലിച്ച് ഇരിക്കുമ്പോള്‍ ഓഫിസര്‍മാര്‍ എ.സി റൂമില്‍ ഇരിക്കുകയാണ്. ആചാരത്തോടുള്ള താല്‍പര്യമാണെങ്കില്‍ ആചാരപരമായ കാര്യങ്ങളിലൊക്കെ ഒരുപാട് വിരോധാഭാസങ്ങള്‍ കാണുന്നുണ്ട്. ഇത് വ്യക്തി താല്‍പര്യമാണ്. അങ്ങിനെയേ മുഖ്യമന്ത്രി പറഞ്ഞതിനെ കാണാനാവൂ. ഹൈന്ദവ സമൂഹത്തിന് മേല്‍ കുതിര കയറേണ്ട വിഷയമല്ല ഇത്. രാഷ്ട്രീയമായി തീരുമാനിക്കേണ്ടതല്ല. ആചാര്യന്‍മാര്‍ ചേര്‍ന്ന് നിലപാടെടുക്കേണ്ടതാണ്’ – അക്കീരമണ്‍ കാളിദാസന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് ശരിയായ നിലപാടെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *