ഡല്‍ഹി: മുകേഷ് വിഷയത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സി.പി.എം വെബ്‌സൈറ്റിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. മുകേഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘അവര്‍ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു’വെന്ന രീതിയിലുള്ള പ്രയോജനരഹിതമായ വാദത്തില്‍ പിടിച്ച് തൂങ്ങരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇതിനെതിരായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതികളായ രണ്ട് എം.എല്‍.എമാരെ സംരക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
