ഡല്‍ഹി: ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടികയുമായി ബി.ജെ.പി. 29 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരെ ന്യൂ ദില്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് പര്‍വേഷ് വര്‍മ്മയാണ്. ബിജ്വാസനില്‍ കൈലാഷ് ഗെഹ്ലോട്ട്, ഗാന്ധി നഗറില്‍ അരവിന്ദര്‍ സിങ് ലൗലി എന്നിവര്‍ മത്സരിക്കും. ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്കെതിരെ കല്‍ക്കാജി മണ്ഡലത്തില്‍ രമേശ് ബിദൂഡി മത്സരിക്കും. അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക ലാംബയെയാണ് കോണ്‍ഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്.
2015 മുതല്‍ ഡല്‍ഹി ഭരിക്കുന്നുണ്ടെങ്കിലും ലോക്സഭ തെരഞ്ഞടുപ്പില്‍ ഒറ്റ സീറ്റിലും വിജയം നേടാന്‍ എ.എ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

