തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാംദിനത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കവേ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ (449 പോയിന്റ്). 448 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 446 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്. ആകെയുള്ള 249 ഇനങ്ങളില്‍ 118 ഇനങ്ങളാണ് പൂര്‍ത്തിയായത്. ഇന്ന് 61 ഇനങ്ങളില്‍ മത്സരം നടക്കും.
സ്‌കൂളുകളില്‍ 65 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഇപ്പോള്‍ മുന്നിലുള്ളത്. പത്തനംതിട്ട എസ്വിജിവി ഹയര്‍ സെക്കന്ററി സ്‌കൂളും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂളും 60 പോയിന്റ്‌റുമായി രണ്ടാം സ്ഥാനത്തുണ്ട്.

