മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ പി.വി.അന്‍വര്‍ എംഎല്‍എ ഇന്ന് ജാമ്യാപേക്ഷ നല്‍കും. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത അന്‍വറിനെ രാത്രി 2.15 ഓടെയാണ് ജയിലിലേക്ക് മാറ്റിയത്.
കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്.കേസില്‍ പി.വി.അന്‍വര്‍ ഒന്നാം പ്രതിയാണ്. അന്‍വറുള്‍പ്പെടെ 11 പ്രതികളാണുള്ളത്.
മുഖ്യമന്ത്രിയും പി.ശശിയുമാണ് അറസ്റ്റിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂട ഭീകരതയെന്നായിരുന്നു പി.വി അന്‍വറിന്റെ ആദ്യപ്രതികരണം.
