ഒളിവില്‍പ്പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ;ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് വാഹനം തടഞ്ഞ്

കല്‍പ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് വാഹനം തടഞ്ഞ്. വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍വെച്ചാണ് ബോബിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. ഒളിവില്‍പ്പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാന്‍ ബോബി ചെമ്മണ്ണൂര്‍ കാറുമെടുത്ത് വരുമ്പോള്‍ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ബോബിയെ പിടികൂടിയത്.

കോയമ്പത്തൂരില്‍ ജൂവല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ബോബിയും നടി ഹാന്‍സികയും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ഇവിടേക്ക് പോകാനുള്ള യാത്രക്കിടെയാണ് ബോബി പിടിയിലായത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരില്‍ ഉദ്ഘാടനം നടന്നു.

അധിക്ഷേപിച്ച് സംസാരിച്ചു എന്ന നടി ഹണി റോസിന്റെ പരാതിയേത്തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *