ആലപ്പുഴ: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ജി. സുധാകരന്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് വിചാരം. അയാള്‍ വെറും പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സ്ത്രീകളെ അപമാനിച്ചിട്ടുള്ള ബോബിക്കെതിരെ പോലീസ് സ്വമേധയാ കേസ് എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുധാകരന് ചോദിച്ചു.
പതിനഞ്ച് വര്‍ഷം മുന്‍പ് തന്നെ ഞാന്‍ എന്റെ ഭാര്യയോട് അവന് പരമനാറിയാണെന്ന് പറഞ്ഞിരുന്നു.പണത്തിന്റെ അഹങ്കരമല്ലാതെ മറ്റൊന്നുമില്ല. എന്തും ചെയ്യാമെന്നാണ് അയാളുടെ വിചാരം.
കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും ഇല്ലാതായിപ്പോയി കേരളത്തില്‍. ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയെന്നും സുധാകരന് ചോദിച്ചു.

