സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പീഡനപരാതി : കേസെടുത്തു

കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പീഡനപരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയത്.ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ഇ-മെയില്‍ മുഖേന ലഭിച്ച പരാതിയില്‍ മരട് പോലീസാണ് കേസ് എടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *