ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന അവസാന പ്രതിക്കും ജാമ്യം. ശരദ് ഭൗസാഹേബ് കലാസ്‌കറിനാണ് ജാമ്യം ലഭിച്ചത്.കേസിലെ മറ്റു പ്രതികള്‍ ജാമ്യത്തിലാണെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
2018 സെപ്റ്റംബര്‍ മുതല്‍ കലാസ്‌കര്‍ കസ്റ്റഡിയിലാണെന്നും വിചാരണ ഉടന്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് ജഡ്ജി മുരളീധര പൈ ബിയാണ് ജാമ്യം അനുവദിച്ചത്.
കേസുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ നിരപരാധിയാണെന്നുമാണ് കലാസ്‌കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. കലാസ്‌കറിന്റെ വാദം പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു.ഇതോടെ ഗൗരി ലങ്കേഷ് കേസിലെ 17 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.

