ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട നല്‍കി കേരളം

തൃശൂര്‍: ഭാവഗായകന്‍ പിജയചന്ദ്രന് വിട നല്‍കി കേരളം. വടക്കന്‍ പറവൂരിലെ ചേന്ദമംഗംലം പാലിയം തറവാട്ടിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു സംസ്‌കാരം നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്ക് തന്നെ ചടങ്ങുകള്‍ തുടങ്ങുകയായിരുന്നു.

സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

കഴിഞ്ഞ ദിവസം തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *