കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാന്‍ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു.
വൈദികരുടെ പ്രതിഷേധത്തില്‍ നടപടി. സഭാ ആസ്ഥാനത്ത് പ്രതിഷേധിച്ച 21 വൈദികരില്‍ ആറ് വൈദികരെ സസ്‌പെന്‍ഡ് ചെയ്തു. ബസലിക്ക ആസ്ഥാനത്തെ ഗേറ്റ് പ്രതിഷേധക്കാര്‍ തകര്‍ത്തു. 15 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പുലര്‍ച്ചെ ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സഭാ ആസ്ഥാനത്ത് സംഘര്‍ഷത്തിനിടയാക്കിയത്. പ്രായമായ വൈദികരെ മര്‍ദിച്ചതായും വലിച്ചിഴച്ചതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ആറ് വൈദികരെ സസ്‌പെന്‍ഡ് ചെയ്യുകയും പതിനഞ്ച് വൈദികര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തത്. എന്നാല്‍ ഇത് സ്വീകരിക്കുകയോ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി കൈക്കൊള്ളുകയോ ചെയ്യുന്നില്ലെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി.
