പത്തനംതിട്ട പീഡനം: ഇതുവരെ 28 പേര്‍ അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകും

പത്തനംതിട്ട : പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടി പീഡനത്തിരയായ കേസില്‍ ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകും.

ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ കൂടുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പ്രതികളില്‍ ചിലര്‍ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

13 -ാം വയസുമുതല്‍ അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. വിശദമായ അന്വേഷനം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *