പാലക്കാട്: തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് രക്ഷയ്ക്കായി കനാലിലേക്ക് ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചിറ്റൂര്‍ കണക്കമ്പാറ കളപ്പറമ്പില്‍ വീട്ടില്‍ സത്യരാജ് (65) ആണ് മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ (58) തേനീച്ചയുടെ കുത്തേറ്റ പരിക്കുകളുമായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച കാലത്ത് എട്ടുമണിയോടെ ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്ക് നനയ്ക്കാനായി പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലില്‍ ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നുള്ള തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു.