പത്തനംതിട്ട: മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി സന്നിധാനം.ആയിരക്കണക്കിന് ഭക്തര്‍ സന്നിധാനത്ത് മകരവിളക്ക് മകരജ്യോതി ദര്‍ശിനത്തിനായി കാത്തിരിക്കുകയാണ്. സുരക്ഷയ്ക്കായി അയ്യായിരം പൊലീസുകാരെ വിന്യസിച്ച് കഴിഞ്ഞു. വൈകീട്ട് ആറേ കാലോടെ തിരുവാഭരണ ഘോഷയാത്ര കൊടി മരച്ചുവട്ടില്‍ എത്തും.
ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റ് വാങ്ങി ആറരയോടെ മഹാ ദീപാരാധന നടക്കും.തുടര്‍ന്ന് ഭക്തര്‍ക്ക് മകരവിളക്ക് മകരജ്യോതി ദര്‍ശനം സാധ്യമാകും.