കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. ഇപ്പോള്‍ നടക്കുന്ന ഹര്‍ഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. ഹര്‍ഷിനയെ വീട്ടില്‍ പോയി കണ്ട് സഹായം വാഗ്ദാനം ചെയ്തെങ്കിലും അവര്‍ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു.
നഷ്ടപരിഹാരം തേടി പരാതി നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് കേള്‍ക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് പോയി. വനിതാ കമ്മീഷന് ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി സതീദേവി വിശദീകരിച്ചു.
വയറ്റില്‍ കത്രിക കുടുങ്ങിയത് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് 2023 മാര്‍ച്ച് 29ന് കുന്നമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാര്‍, 2 സ്റ്റാഫ് നഴ്സുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ്യക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം ഹര്‍ഷീനയുടെ വയറ്റില്‍ കുടുങ്ങുകയായിരുന്നു. വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷമാണ് ജീവിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ നിരന്തരമായതോടെ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.