നെയ്യാറ്റിന്‍കര: ഗോപന്‍ സ്വാമിയുടെ ‘സമാധി’ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കും.
അച്ഛന്‍ സ്വമേധയ സമാധിയായതാണെന്നും ജീവല്‍ സമാധിയായതിനാല്‍ ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാനാവില്ലെന്ന വാദമുയര്‍ത്തി ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളുമാണ് ഹൈക്കോടതിയെ സമീപിക്കുക.
എന്നാല്‍ ഗോപന്‍സ്വാമിയുടെ സമാധിപീഠം തുറക്കാനായുള്ള കളക്ടറുടെ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. തിങ്കളാഴ്ച സമാധിസ്ഥലം തുറക്കാനുള്ള ശ്രമം സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പോലീസ് ഉപേക്ഷിക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവുണ്ടായാല്‍ ബുധനാഴ്ച ശക്തമായ പോലീസ് സുരക്ഷയില്‍ സമാധി തുറക്കാനാണ് ശ്രമം.
