ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി

കൊച്ചി: ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിന് ഹൈകോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് സ്വമേധയാ പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകരോടടക്കം ഹാജരാവാന്‍ നിര്‍ദേശം നല്‍കി.

ജാമ്യം നല്‍കിയതിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.

ബോബിക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ല. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *