കൊച്ചി: ഭരണകൂടവും പാര്‍ട്ടികളും മുസ്‌ലിംകള്‍ക്കെതിരെ ഉന്നയിക്കുന്ന വ്യാജ തീവ്രവാദ ആരോപണം സാധാരണക്കാര്‍ കൂടി പ്രയോഗിക്കുന്നുവെന്ന അപകടകരമായ സാഹചര്യത്തെ തുറന്നുകാട്ടുകയാണ് എഴുത്തുകാരന്‍ സുദേഷ് എം. രഘു. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ കുടുംബക്കാര്‍ ‘മുസ്‌ലിം തീവ്രവാദി’ പരാമര്‍ശം നടത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.സുദേഷ് എം. രഘു ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് എഴുതിയത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
മുസ്‌ലിം വിരുദ്ധതയുടെ ജനകീയത എന്നത് അതിനെ ഒരു മിനിമം ഗ്യാരന്റിയുള്ള ആയുധമാക്കി മാറ്റിയിട്ടുണ്ട്. മുസ്‌ലിം ഭീകരവാദം / തീവ്രവാദത്തെപ്പറ്റിയുള്ള ജനപ്രിയ നരേറ്റിവുകള്‍ ഏറ്റവും ‘നിഷ്‌കളങ്കന്‍ / സാധാരണക്കാരന്‍ ‘ വരെ എടുത്തു ഉപയോഗിക്കുന്ന ലെവലിലെത്തി. ഫോള്‍സ് ഫ്‌ലാഗ് എന്നത് ഭരണകൂടങ്ങള്‍ മാത്രമല്ല, വ്യക്തികളും വളരെ ഈസി ടൂളായി ഉപയോഗിക്കാന്‍ തുടങ്ങീട്ടുണ്ട്..
സമാധി കേസില്‍ വരെ മുസ്‌ലിം തീവ്രവാദിയെ കൊണ്ടുവന്നതു പറയും മുന്‍പ്, കഴിഞ്ഞയാഴ്ച നടന്ന സംഭവം ഓര്‍ക്കേണ്ടതുണ്ട്. ആയുഷ് കുമാര്‍ ജെയ്‌സ്വള്‍ എന്ന പ്ലസ്ടൂക്കാരന്‍ അയല്‍വാസിയായ നാസിര്‍ പഠാനു ‘പണി’ കൊടുക്കാന്‍, ആ പേരില്‍ ഐഡി ഉണ്ടാക്കുകയും ‘ഇന്‍ശാ അല്ലാഹ്, കുംഭമേളയില്‍ ബോംബ് വെക്കും. അല്ലാഹു അക്ബര്‍ ‘എന്നൊക്കെ എഴുതി വിടുകയുമാണു ചെയ്തത്.. (ഹിന്ദുക്കളെ പച്ചത്തെറിയും വിളിച്ചിട്ടുണ്ട് )
ഇതില്‍ ഏറ്റവും ദുഖകരവും അപകടകരവും എന്നത് അയാളുടെ പ്രായമാണ്. ആ മുഖം കണ്ടാല്‍, ശരിക്കും ബാല്യം വിട്ടു മാറിയിട്ടില്ലെന്നു തോന്നും(കമന്റ് നോക്കുക ).
ഈ കുഞ്ഞു മനസ്സില്‍പ്പോലും, ഒരു മുസ്‌ലിമിനു പണി കൊടുക്കാന്‍ ഒരു വ്യാജ മുസ്‌ലിം ഭീകരാക്രമണം മതി എന്ന ‘ഐഡിയ’ വന്നിട്ടുണ്ടെങ്കില്‍, ഇവിടെത്തെ സ്റ്റേറ്റ്, ഡീപ് സ്റ്റേറ്റ് ഏജന്‍സികളൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാവുമെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ..
അയല്‍വക്കത്തോ തൊഴിലിടത്തിലോ ഒക്കെയുള്ള ഏതേലും മുസ്‌ലിം വ്യക്തിയുമായി എന്തേലും പ്രശ്‌നം ഉണ്ടായാല്‍ അവന്റെ മുസ്‌ലിം ഐഡന്റിറ്റി വെച്ച് അവനു പണി കൊടുക്കാം എന്നു ചിന്തിക്കുന്ന ‘സാധാരണക്കാരുടെ ‘ എണ്ണം ചില്ലറയല്ല., (സമാധി സ്വാമി മുസ്‌ലിം ഭീകരത പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്നതൊന്നും അത്ഭുതപ്പെടേണ്ട കാര്യമേയല്ല; ഇതൊക്കെ വെച്ചു നോക്കുമ്പോള്‍.)
ഒന്നു കൂടെ പറയാതെ വയ്യ: ഇത് മറ്റു സമുദായക്കാര്‍ മാത്രം ചെയ്യുന്നതാണെന്ന് മുസ്‌ലിംകള്‍ കരുതരുത്. മറ്റൊരു മുസ്‌ലിം വ്യക്തിക്ക് / സംഘടനക്ക് പണി കൊടുക്കാനും സ്വന്തം മുഖ്യധാര സ്ഥാനം ഉറപ്പിക്കാനും സ്റ്റേറ്റിന്റെ ഭീകരവാദ നരേറ്റിവ് ഏറ്റു പാടുന്ന മുസ്‌ലിംകളും ഉണ്ട്..
