അബ്ദുല്‍ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു ;കേസ് പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് റിയാദ് ക്രിമിനല്‍ കോടതി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് ഇന്ന് സുപ്രധാന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ തെറ്റി.കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. പുതിയ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് റിയാദ് ക്രിമിനല്‍ കോടതി അറിയിച്ചു. കേസിന്റെ പഠനവും പുതിയ ബെഞ്ച് നടത്തും.

പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് റിയാദ് ക്രിമിനല്‍ കോടതി റഹീമിന്റെ കേസ് പരിഗണിച്ചത്. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റഹീമിന്റെ വധശിക്ഷ ആറ് മാസം മുന്‍പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 4 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെയാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ഇതുവരെ മോചനം സാധ്യമാകാതെ ജയിലില്‍ തുടരുകയാണ് റഹീം. നിരവധി തവണ കേസ് കോടതി പരിഗണിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *