വൈക്കത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ വയോധിക മരിച്ചു

വൈക്കം: കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു. ഭിന്നശേഷിക്കാരിയായ മേരി (75) ആണ് മരിച്ചത്.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി വളരെ പണിപ്പെട്ട് തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

അടുപ്പില്‍ നിന്ന് തീപടര്‍ന്നതാകാം അപകടകാരണമെന്ന് അഗ്‌നിശമനസേനയുടെ നിഗമനം.മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *