നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഒരു പ്രദേശത്തെ മുഴുവന്‍ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂര്‍ സ്വദേശി അഭയ് (20 )അറസ്റ്റില്‍. കണ്ണൂരിലെ പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രദേശത്തെ സ്ത്രീകളുടെ ചിത്രമാണ് മോര്‍ഫ് ചെയ്തത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റിന്റെതുള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിട്ടുണ്ട്. ഇതോടെ, രാത്രി തന്നെ നാട്ടുകാര്‍ സംഘടിതരായി പേരാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. വയനാട് പടിഞ്ഞാതെത്തറയില്‍ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തതത്.

പ്രതിക്കെതിരെ നേരത്തെയും കേസുകള്‍ നിലവിലുണ്ട്. തീവെയ്പ്പ് കേസ്, സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അഭി. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പൊലീസ് ഡിലീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *