നെടുമങ്ങാട് ബസ് അപകടം; ഡ്രൈവര്‍ അരുള്‍ദാസ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് (34) ആണ് അറസ്റ്റില്‍ ആയത്.

അലക്ഷ്യമായി വാഹനം ഓടിച്ച് ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 60 വയസുള്ള ദാസിനി മരിച്ചിരുന്നു.നിരവധി പേര്‍ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *