ഷഹാന മുംതാസിന്റെ മരണം: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരില്‍നിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് നടപടി. ഭര്‍തൃപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണു പുതുതായി ചുമത്തിയത്.

ഷഹാനയുടെ മരണത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

2024 മെയ് 27നായിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും നിക്കാഹ്. കല്യാണം കഴിഞ്ഞ് 20 ദിവസത്തിനുശേഷം വാഹിദ് ഗള്‍ഫിലേക്ക് മടങ്ങിപ്പോയി. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും അപമാനിച്ചിരുന്നെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *