കോണ്‍ഗ്രസ് നേതാവ് പിവി മോഹനന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

കോട്ടയം: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ പാലാ ചക്കാമ്പുഴയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മോഹനന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് പോകും വഴിയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *