നഗ്നത പ്രദര്‍ശനം നടത്തി നടന് വിനായകന്റെ വീഡിയോ പ്രചരിക്കുന്നു. നടന് വിനായകന് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
്നഗ്നതാ പ്രദര്‍ശനത്തിനൊപ്പം വിനായകന് ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ദൃശ്യങ്ങള്‍ ലഭിച്ചതായി എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
നില്ക്കുന്ന ഫ്ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടന് അവിടെ കിടന്നും തെറിവിളിക്കുന്നുണ്ട്.
നടനെ മെന്‍ഷന്‍ ചെയ്ത് ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്ന വീഡിയോകളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് വിനായകന് തന്നെ ഇത് സ്വന്തം പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്.
