അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി വെച്ചു. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ രാവിലെ ആരംഭിച്ചിരുന്നു. മയക്കുവെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി.

വെറ്റിലപ്പാറ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഫാക്ടറിക്കു സമീപം പുഴയുടെ തുരുത്തിലാണ് ആനയുള്ളത്. 15 മുതല്‍ ആന ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളില്‍ ആനയെ കണ്ടതിനെ തുടര്‍ന്നാണു വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. മറ്റൊരു ആനയുമായി കൊമ്പുകോര്‍ത്തപ്പോള്‍ കുത്തേറ്റതാണെന്നാണു കരുതുന്നത്. മസ്തകത്തില്‍ 2 മുറിവുണ്ട്. വെടിയേറ്റതാണെന്നും പ്രചാരണമുണ്ടായി. ആനയുടെ ഒരു മുറിവ് ഭേദമായിട്ടുണ്ടെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആന അവശനാണെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *