കോഴിക്കോട്: വയനാട് ഡി.സി.സി ട്രഷററായിരുന്ന എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതിചേര്‍ത്ത ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും.
മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ മറ്റ് നടപടികളിലേക്കൊന്നും പൊലീസ് കടക്കാനിടയില്ല. ചോദ്യം ചെയ്യലിന് കോടതിയുടെ അനുമതിയുണ്ട്.
ബത്തേരി ഡിവൈ.എസ്.പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ആത്മഹത്യപ്രേരണ കുറ്റമാണ് ഐ.സി. ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ഐ.സി ബാലകൃഷ്ണന് വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിന് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നീക്കം. ഡിവൈ.എസ്.പി ഓഫിസില്‍ വെച്ചാകും ചോദ്യം ചെയ്യല്‍.
