മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കിണറ്റില്‍ തന്നെ മണ്ണിട്ടു മൂടണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പി വി അന്‍വര്‍.കേരളം തുറന്നിട്ട മൃഗശാലയായി മാറിയെന്നും അന്‍വര്‍ പറഞ്ഞു.
ജനവാസ മേഖലയില്‍ വനംവകുപ്പ് ആനയെ മേയാന്‍ വിടുകയാണെന്നും വനംവകുപ്പ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും അന്‍വര്‍ പറഞ്ഞു.
ഊര്‍ങ്ങാട്ടിരിയില്‍ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. 12 മണിക്കൂറോളമായി ആനയെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
