ചെന്നൈ: ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന ഏതൊരു പ്രവര്‍ത്തിയും പെരുമാറ്റവും അത്തരം പ്രവൃത്തികളുടെ പിന്നിലെ ഉദ്ദേശം പരിഗണിക്കാതെ തന്നെ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആര്.എന്‍. മഞ്ജുളയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സര്‍വീസ് ഡെലിവറി മാനേജരായി സേവനമനുഷ്ഠിച്ച എന്‍. പാര്‍ത്ഥസാരഥിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ ജീവനക്കാര്‍ നല്കിയ പരാതിയിന്മേല് ആരംഭിച്ച നടപടി പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി അസാധുവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.