വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് തുടക്കം

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ കരുവന്‍ചാലില്‍ തുടക്കമാവും. വൈകുന്നേരം 4 മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

വന്യമൃഗ ആക്രമണത്തില്‍ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫിന്റെ സംസ്ഥാന മലയോര സമര യാത്ര.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും യാത്രയുടെ ഭാഗമാകും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *