അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ല: ലംഘിച്ചാല്‍ നടപടി :മുഖ്യമന്ത്രി

കോട്ടയം:പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊതു വേദിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. വേദിയില്‍ എഡിജിപിയും എത്തിയിരുന്നു.

കഴിഞ്ഞ കാലങ്ങളിലായി പൊലീസില്‍ വളരെയേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, പൊലീസില്‍ മാറ്റങ്ങള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുന്ന ചെറിയ ഒരുവിഭാഗം ഉണ്ടെന്നത് ഗൗരവമായി കാണുന്നു.
സ്വതന്ത്രവും നീതിപൂര്‍വമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയണം. ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ കൂടുതലായി പൊലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉള്ള പ്രവര്‍ത്തനം അവരില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *