എം.ആര്‍. അജിത് കുമാര്‍ കവടിയാറില്‍ കൊട്ടാരം പണിയുന്നു: പി.വി. അന്‍വര്‍

മലപ്പുറം: എ.ഡി.ജി.പി. തിരുവനന്തപുരം കവടിയാറില്‍ എം.എ. യൂസഫലിയുടെ വീടിനോട് ചേര്‍ന്ന് വലിയ കൊട്ടാരം പണിയുന്നുവെന്നും അന്‍വര്‍ എം.എല്‍.എ. വാര്‍ത്തസമ്മേളനത്തിലാണ് എം.എല്‍.എയുടെ ആരോപണം. 12,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ‘കൊട്ടാരമാണ് പണിയുന്നത്. 10 സെന്റ് ഭൂമി എം.ആര്‍. അജിത്ത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. 60 മുതല്‍ 75 ലക്ഷം വരെയാണ് കവടിയാര്‍ കൊട്ടാരത്തിന് സമീപം ഭൂമിവിലയെന്നും അന്‍വര്‍ പറഞ്ഞു.

ഒരു അഴിമതിയും കള്ളക്കച്ചവടവും ഇല്ലെന്ന് പറയുന്ന പൊലീസ് ഓഫിസറാണ് ഇത്ര ചെലവേറിയ വീടുണ്ടാക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *