പാലാക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഫോണ്‍ ഓണ്‍ ആയി.പ്രതിയുടെ മൊബൈല്‍ ഫോണുകളില്‍ ഒന്നിന്റെ സിഗ്‌നല്‍ കോഴിക്കോട് തിരുവമ്പാടിയിലാണ് കാണിച്ചത്. പിന്നീട് ആ ഫോണ്‍ ഓഫാകുകയും ചെയ്തു. ഇതിനിടെ തുടര്‍ന്ന് ചെന്താരക്കായി കോഴിക്കോട് ജില്ലയിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതി തിരുവമ്പാടിയില്‍ ക്വാറിയില്‍ ജോലി ചെയ്തതായുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും സിം ഓണ്‍ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്.
പ്രതിയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലാക്കാട് എസ്പി അജിത്കുമാര്‍ പറഞ്ഞു. പ്രതി നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി വിവരമുണ്ടെന്നും എല്ലാ ഫോണ്‍ നമ്പരുകളും ശേഖരിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയാണെന്നും എസ്പി കൂട്ടിചേര്‍ത്തു.