കൊച്ചി:എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായതായി പൊലീസ്.സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് അര്‍ധനഗ്‌നയായി അവശനിലയില്‍ 19കാരിയെ കണ്ടെത്തുന്നത്. കഴുത്തില്‍ കയര്‍ മുറുകിയ പരിക്കും കൈയിലേറ്റ മുറിവില്‍ ഉറുമ്പരിച്ച നിലിയിലുമാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇവര്‍ ദത്തുപുത്രിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ വീട്ടിലുണ്ടാകാത്തതിനാല്‍ പെണ്‍കുട്ടി മിക്ക സമയത്തും ഒറ്റക്കാണ് താമസം.
കസ്റ്റഡിയിലുള്ള ആണ്‍ സുഹൃത്ത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായാണ് സൂചന. മറ്റേതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായോ എന്ന് പരിശോധിച്ച് വരികയാണ്.