കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 19 കാരിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തില്‍, തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ യുവതിയുടെ വീട്ടിലേക്കെത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
യുവാവിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി ഡി.വൈ.എസ്.പി. വി.ടി. ഷാജന് മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്ക് ദേഹോപദ്രവം ഏറ്റിട്ടുണ്ട്. ആരോഗ്യനിലയില്‍ ഒന്നും പറയാറായിട്ടില്ല.
ഇരുവരും തമ്മില്‍ ഒരുവര്‍ഷമായി അടുപ്പത്തിലാണെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തില്‍ കയര്‍ മുറുകി, അര്‍ധനഗ്നയായ നിലയില്‍ 20-കാരിയായ യുവതിയെ കണ്ടെത്തിയത്.