മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ പി.വി. അന്‍വര്‍ പങ്കെടുക്കും. ജാഥയുടെ നിലമ്പൂരില്‍ നടക്കുന്ന പരിപാടിയിലാണ് അന്‍വര്‍ പങ്കെടുക്കുക.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി കവളപ്പാറയില്‍ നിര്‍മിച്ച വീടുകള്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.
മുസ്ലിം ലീഗിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പത്ത് വീടുകളുടെ താക്കോല്‍ ദാനത്തിലാണ് പി.വി. അന്‍വര്‍ പങ്കെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നീ നേതാക്കള്‍ക്കൊപ്പമാണ് അന്‍വര്‍ പങ്കെടുത്തത്.
യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയിലേക്ക് പി വി അന്‍വറിന് ക്ഷണം ലഭിച്ചു. പി വി അന്‍വറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി അന്‍വര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടിരുന്നു.