കോട്ടയം: വാഹനാപകടത്തില്‍ നവവരന് ദാരുണാന്ത്യം. കടപ്ലാമറ്റം സ്വദേശി ജിജോ ജിന്സന് ആണ് മരിച്ചത്. വ്യാഴാഴ്ച വിവാഹിതനാകാന്‍ ഇരിക്കെയാണ് ജിജോയുടെ മരണം.
ബുധനാഴ്ച രാത്രി പത്തിനായിരുന്നു അപകടം. എം.സി. റോഡില്‍ കളിക്കാവ് ഭാഗത്ത് വെച്ച് ബൈക്കും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന്, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ജിജോയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.