സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന്റെ വില 120 രൂപ ഉയര്‍ന്ന് 60,880 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കൂടി 7,610 രൂപയുമായി. ഇതോടെ ഒരു മാസത്തിനിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 3,680 രൂപയാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 81,007 രൂപ നിലവാരത്തിലാണ്.