പനമരം: എല്‍.ഡി.എഫ് ഭരിക്കുന്ന വയനാട് പനമരം പഞ്ചായത്തില്‍ യു.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ജനതാദള്‍ അംഗം ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. മുസ്‌ലിംലീഗ് പ്രതിനിധി 22ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്ന് വിജയിച്ച ലക്ഷ്മി ആലക്കമറ്റമാണ് പുതിയ പ്രസിഡന്റ്.
ഇതോടെ തൃണമൂല്‍ പിന്തുണയില്‍ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി.